നരിക്കുനി : നരിക്കുനി-പൂനൂർ റോഡിൽ പുതുശ്ശേരി പാലത്തിനുസമീപം ജൽ ജീവൻ മിഷന്റെ വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. കഴിഞ്ഞ നാലുദിവസത്തോളമായി കുടിവെള്ളം സമീപത്തെ പറമ്പിലേക്കും റോഡിനു കുറു​േക അഴുക്കുചാലിലേക്കും ഒഴുകി കുടിവെള്ളം നഷ്ടമാവാൻ തുടങ്ങിയിട്ട്. വെള്ളം നിരന്തരമായി ഒഴുകുന്നത് റോഡുതകരാൻ ഇടവരും. ജൽ ജീവൻ മിഷന്റെ ജല സംഭരണിയിൽനിന്ന്‌ ​െവള്ളം തുറന്നു വിടുമ്പോഴേക്കും വിതരണ പൈപ്പുകൾ പൊട്ടി റോഡു തകരുക റൂട്ടിൽ പതിവാണ്. പുതുശ്ശേരി പാലത്തിനും നെല്യേരിത്താഴം ബസ് കാത്തിരിപ്പു കേന്ദ്രത്തിനുമിടയിൽ 10 ഇടങ്ങളിലാണ് പൈപ്പ് പൊട്ടി കോൺക്രീറ്റ്് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പൈപ്പ് പൊട്ടിയുണ്ടാകുന്ന കുഴി കോൺക്രീറ്റ്് ചെയ്ത്‌ നികത്തുമ്പാൾ റോഡ് ചിലയിടങ്ങളിൽ ഉയർന്നും ചിലയിടങ്ങളിൽ താഴ്ന്നും കിടക്കുന്നത് ഇരുചക്ര- മുച്ചക്ര വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അടച്ച കുഴികളിൽ ചിലയിടങ്ങളിൽ കോൺക്രീറ്റ് കല്ലുകൾ ഇളകി അടർന്നു തുടങ്ങിയിട്ടുണ്ട്. യാത്രക്കാർക്ക് അപകടഭീഷണിഉയർത്തുന്ന ഇത്തരം റോഡിലെ കോൺക്രീറ്റുകൾ ഒഴിവാക്കി യാത്ര സുഗമമാക്കമെന്നാണ് യാത്രക്കാരുടെ ആവശ്യം.

To advertise here,