പുക്കാട് : പുക്കാട് കലാലയം ചിത്രകലാവിഭാഗം അധ്യാപകനും ചിത്രകാരനും ശില്പിയുമായിരുന്ന ആർട്ടിസ്റ്റ് ശശി കോട്ടിന്റെ രണ്ടാം ഓർമ്മദിനം നാടക പ്രവർത്തകൻ എം.കെ. സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ. ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന ചിത്രശില്പശാലയിൽ 30 ചിത്രകാരന്മാർ ചിത്രങ്ങൾ വരച്ച് ‘വർണാഞ്ജലി’ സമർപ്പിച്ചു. ചിത്രപ്രതിഭയ്ക്കുള്ള ശശി കോട്ട് സ്മാരക വർണമുദ്രാ പുരസ്കാരം ടി. അലോനയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസും ധന്യതാപത്രം ആർട്ടിസ്റ്റ് എ.കെ രമേശും സ്നേഹനിധി ആർട്ടിസ്റ്റ് സുരേഷ് ഉണ്ണിയും സമ്മാനിച്ചു. ആർട്ടിസ്റ്റ് യു.കെ. രാഘവൻ അനുസ്മരണഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം കെ.കെ. സരീഷ്, ബാലൻ കുനിയിൽ, കാശി പൂക്കാട്, എ.കെ. രമേശ്, അലോന, ഉണ്ണി കുന്നോൽ, ശ്രീജ കെ. പൗർണമി എന്നിവർ സംസാരിച്ചു.

To advertise here,