വൈക്കം : നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. ഉദ്ഘാടന ദിവസം വൈകീട്ടാണ് നേരേകടവിൽനിന്ന്‌ മാക്കേക്കടവിലേക്ക് പാലത്തിലൂടെ റോഡ് ഷോ നടന്നത്.

To advertise here,

മുൻ എം.എൽ.എ.മാരായ സി.കെ. ആശ, എ.എം. ആരിഫ് എന്നിവർ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. എൽ.ഡി.എഫ്. സർക്കാരിന്റെ വികസന നേട്ടത്തെ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ അണിനിരന്നത്. നേരേകടവിൽ നടന്ന സമ്മേളനത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ.മാരായ സി.കെ. ആശ, എ.എം. ആരിഫ്, എൽ.ഡി.എഫ്. നേതാക്കളായ പി. സുഗതൻ, സാബു പി. മണലോടി, പി. ശശിധരൻ, എം.ഡി. ബാബുരാജ്, കെ.കെ. രഞ്ജിത്ത്, കെ.കെ. ശശികുമാർ, എബ്രഹാം പഴയകടവൻ എന്നിവർ പ്രസംഗിച്ചു.