മണിമല : ഒന്നര മാസം മുൻപ് നിർമാണം തുടങ്ങിയ കലുങ്കിന്റെ പണി തുടക്കത്തിലേ നിലച്ചു. പുനർനിർമാണത്തിനായി പഴയ കലുങ്ക് പൊളിച്ചുമാറ്റി പുതിയ വാനം എടുത്ത നിലയിലാണിപ്പോൾ . ഇതേത്തുടർന്ന് ഒന്നര മാസമായി ഈ പ്രദേശത്തെ യാത്രക്കാർ പ്രയാസത്തിലാണ്.

To advertise here,

കറുകച്ചാൽ മണിമല റോഡിൻ കടയനിക്കാട് എട്ടാം മൈലിന്‌ സമീപത്തുനിന്ന്‌ കടയനിക്കാട് ചാമംപതാൽ റോഡുമായി ബന്ധിപ്പിക്കുന്ന അനുബന്ധ റോഡിന്റെ കലുങ്കാണ് ഒന്നര മാസം മുൻപ് പൊളിച്ചത്.

ജില്ലാപഞ്ചായത്തിന്റെ ഏഴ് ലക്ഷം രൂപ ധനസഹായത്തോടെയാണ് നിർമാണം. നിർമാണ ജോലികൾ മുടങ്ങിയതിനാൽ ലക്ഷം വീട് ഉന്നതി എൻ.എസ്.എസ്. കരയോഗ മന്ദിരം, മലങ്കോട്ടയ്ക്കൽ പാറക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.