എകരൂൽ : നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 19-ന് ദുർഗാഷ്ടമി, 20-ന് മഹാനവമി, 21-ന് വിജയദശമി ദിനങ്ങളിൽ വിവിധപരിപാടികൾ നടക്കും. കാന്തപുരം കോട്ടമല ഭഗവതിക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ വിദ്യാരംഭം, രാവിലെ 8.30 മുതൽ എഴുത്തിനിരുത്ത് എന്നിവയുണ്ടാവും.മങ്ങാട് കോവിലകം ഭഗവതിക്ഷേത്രം, എകരൂൽ ഇത്തളാട്ട്കാവ് ക്ഷേത്രം, കരുമല മഹാദേവ-ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ തുടങ്ങിയവ നടക്കും. ഇത്തളാട്ട്കാവിൽ 19, 20 തീയതികളിൽ വൈകുന്നേരം 6.30 മുതൽ നൃത്തനൃത്യങ്ങൾ, സംഗീതം, ഭക്തിഗാനങ്ങൾ അവതരണം എന്നിവയുണ്ടാവും.

To advertise here,

 

രഥോത്സവം ഇന്ന്്

തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം രഥോത്സവം നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി സ്വാമി ജ്ഞാനതീർഥ മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി എൻ.എസ്. രജീഷ് സഹകാർമികത്വം വഹിക്കും.

ദേവിയെ രഥത്തിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയശേഷം ദേവിയുടെ ഒരുവർഷത്തെ വരുമാനത്തിൽനിന്ന്‌ സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങൾ എന്നിവ ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഒരു പങ്ക് വിതരണം ചെയ്യുന്ന ചടങ്ങ് രഥോത്സവത്തോടനുബന്ധിച്ച് നടക്കും. മലയോരമേഖലയിൽ രഥോത്സവം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുമെന്നും ക്ഷേത്രസമിതി ഭാരവാഹികളായ കെ.ഡി. വിനോദ്, സി.സി. സദാനന്ദൻ, പി.കെ. സജീവ് എന്നിവർ അറിയിച്ചു.

താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ വിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവെപ്പും സമൂഹപ്രാർഥനയും നടത്തി. സരസ്വതീപൂജയ്ക്ക് ക്ഷേത്രം മേൽശാന്തി കരിങ്ങമണ്ണ നാരായണൻ നമ്പൂതിരി, കീഴ്ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. വിജയദശമി ദിനംവരെ ക്ഷേത്രത്തിൽ സരസ്വതീപൂജ, ദീപാരാധന, സമൂഹപ്രാർഥന എന്നിവ നടക്കും.

ഉച്ചക്കാവ് ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന

കൊടിയത്തൂർ : പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പാഠശാലയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടന്നു. ചെറുവക്കാട്ട് ഇല്ലം വിഷ്ണുനമ്പൂതിരി മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ ഒട്ടേറെ ഭക്തജനങ്ങൾ പങ്കെടുത്തു. ഭജനയും നാട്യ, നടന, മേളങ്ങളുടെ അരങ്ങേറ്റങ്ങളും നടന്നു. ബുധനാഴ്ച വിദ്യാരംഭം വാഹനപൂജ മുതലായവ നടക്കും.