മേപ്പയ്യൂർ : 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പതിനഞ്ചാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ലോക്ഭവൻ മാർച്ചിന്റെ മുന്നോടിയായി മേപ്പയ്യൂരിൽ പന്തംകൊളുത്തി പ്രകടനംനടത്തി.

To advertise here,

ഏകോപനസമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന ഉദ്ഘാടനംചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത്, യൂത്ത് വിങ്‌ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് മേപ്പയ്യൂർ, ദിവാകരൻ നായർ, പത്മനാഭൻ പത്മശ്രീ, ബാബു മലയിൽ, ടി.കെ. സത്യൻ, നിസാം, രാഗേഷ് പവർപ്ലസ്, എ.ടി.സി. സിറാജ്, എ.കെ. റിനീഷ്, വനിതാ വിങ്‌ ജില്ലാ സെക്രട്ടറി റുബീന അഷ്‌റഫ്‌, എ.കെ. രമ്യ, ഷിജില തുടങ്ങിയവർ നേതൃത്വംനൽകി.

പേരാമ്പ്ര : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേരാമ്പ്രയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഏകോപനസമിതി ജില്ലാ ട്രഷറർ സുരേഷ് ബാബു കൈലാസ് ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ബഷീർ പരിയാരത്ത്, ട്രഷറർ മുനിർ അർശ്, വർക്കിങ്‌ പ്രസിഡന്റ് ഒ.പി. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഷെരിഫ് ചിക്കിലോട്, സാജിദ് ഉരാളത്ത്, സി.എം. അഹമ്മദ് കോയ, സന്ദീപൻ കോരൻകണ്ടി, വി.പി. സുരേഷ്, വി.എൻ. നൗഫൽ, എൻ.കെ. മുസ്തഫ, ചന്ദ്രൻ ഭാരത്, ശിവൻ ശിവശക്തി, വിജയലക്ഷ്മി നമ്പ്യാർ, ഫിറോസ് കല്ലാട്ട്, ജലജ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വംനൽകി.