പുറമേരി : ‘നിർമലം-പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി പുറമേരി പഞ്ചായത്ത് ശുചിത്വവാരം ആഘോഷിച്ചു. നാടിന്റെ ശുചിത്വപരിപാലനത്തിനായി അഹോരാത്രം പണിയെടുക്കുന്ന ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണത്തൊഴിലാളികൾക്കുമായി പ്രത്യേക ആദരം ചടങ്ങും ആരോഗ്യപരിശോധനാ ക്യാമ്പും ശുചിത്വഘോഷയാത്രയും സംഘടിപ്പിച്ചു.
ഹരിതകർമസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനംചെയ്തു. ഹരിതകർമസേനാംഗങ്ങളുടെയും സാനിറ്റേഷൻ വർക്കേഴ്സിന്റെയും ആരോഗ്യസുരക്ഷ മുൻനിർത്തി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന് അരൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.വി. ഇസ്മായിൽ നേതൃത്വംനൽകി. ക്യാമ്പിൽ പങ്കെടുത്തവരുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കുകയും ആവശ്യമായ വൈദ്യനിർദേശങ്ങളും ചികിത്സാസഹായങ്ങളും നൽകുകയും ചെയ്തു. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനത്തോടനുബന്ധിച്ച് ശുചിത്വറാലിയും നടന്നു. നാടിന്റെ ശുചിത്വവും ആരോഗ്യവും വിളിച്ചോതുന്ന മുദ്രാവാക്യങ്ങളോടെ നടന്ന ഘോഷയാത്രയിൽ കടത്തനാട് രാജാസ് സ്കൂൾ വിദ്യാർഥികൾ, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ആശവർക്കർമാർ തുടങ്ങിയവർ അണിനിരന്നു. തുടർന്ന് നടന്ന യോഗത്തിൽ ഷംസു മഠത്തിൽ ‘നിർമലം- പുതുയുഗ ശുചിത്വകേരളം’ പദ്ധതിയുടെ വിശദീകരണം നടത്തി.
രണ്ടുദിവസങ്ങളിലായി നടന്ന പരിപാടികളിൽ സബീദ കേളോത്ത്, അജയൻ പുതിയോട്ടിൽ, അലിമത്ത് നീലഞ്ചേരിക്കണ്ടി, ബീന കല്ലിൽ, പി.എം. നാണു, പി. സുരേഷ് ബാബു, സഞ്ജീവൻ കൂവേരി, ടി. സുധീഷ്, ലിബിഷ പനമ്പ്ര, എം.വി. ഷിജി തുടങ്ങിയവർ സംബന്ധിച്ചു.
Published: 14 Oct 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented