നാദാപുരം : വിശുദ്ധ ഖുർആൻ മനുഷ്യസമൂഹത്തിനുള്ള മാർഗദർശനമാണെന്നും കാലാന്ത്യംവരെ മാറ്റി തിരുത്തലുകളില്ലാതെ നിലനിൽക്കുന്ന അദ്‌ഭുതമാണെന്നും ഖുർആനിക പഠനം അനിവാര്യമാണെന്നും ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ വ്യക്തമാക്കി. കുമ്മങ്കോട് പ്രദേശത്ത് സിറാജുൽഹുദാ സ്ഥാപന സംരംഭത്തിന്റെ ഭാഗമായി നിർമിച്ച സിറാജുൽ ഹുദാ കോളേജ് ഓഫ് ഖുർആൻ ആൻഡ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

To advertise here,

സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുറഹ്‌മാൻ സഖാഫി സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയും ലഷ്യങ്ങളും വിശദീകരിക്കുകയും പുതിയ പദ്ധതികളുടെ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ത്വാഹാ തങ്ങൾ, കൊടക്കൽ കോയക്കുഞ്ഞി തങ്ങൾ, വി.പി.എം ഫൈസി വില്യാപ്പള്ളി, സൂപ്പി നരിക്കാട്ടേരി, മുബഷിർ സുറൈജി തുടങ്ങിയവർ സംസാരിച്ചു.