കായക്കൊടി : പ്രകൃതിയെ അറിഞ്ഞും മഴയുടെ ഭംഗി ആസ്വദിച്ചും കെ.പി.ഐ.എസ്. ഹൈസ്കൂൾ കായക്കൊടിയുടെ നേതൃത്വത്തിൽ ‘നനയാം അറിയാം മഴയാത്ര’ സംഘടിപ്പിച്ചു. പെരുവണ്ണാമൂഴിയിൽ നടന്ന ചടങ്ങിൽ പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ ഇ.എം. സജീർ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. പെരുവണ്ണാമൂഴിയിൽനിന്ന്‌ ആരംഭിച്ച യാത്ര ചെമ്പനോടയിൽ അവസാനിച്ചു. ചടങ്ങിൽ ഫോറസ്റ്റ് ഓഫീസർ സഞ്ജു, പി.കെ. നവാസ്, ടി. ജദീർ മുഹമ്മദ്. എന്നിവർ സംസാരിച്ചു.

To advertise here,