പെരുവണ്ണാമൂഴി : ചക്കിട്ടപ്പാറ പഞ്ചായത്ത് ഒന്നാം വാർഡിൽ കൂവപൊയിലിന് സമീപം വെമ്പാല സജിയുടെ വീട്ടുപറമ്പിലെ കിണറ്റിൽവീണ പശുവിനെ രക്ഷിച്ചു.

To advertise here,

25 അടി താഴ്ചയും രണ്ടടി വെള്ളവുമുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് പശുവീണത്. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽനിന്ന്‌ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് റഫീഖ് കാവിൽ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന യൂണിറ്റ് പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

സേനാംഗങ്ങളായ വിജേഷ്, വിനീത്, സോജു, ജിഷാദ്, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.