കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കാനത്തിൽ സ്മൃതി സംഘടിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഡി. ദീപ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, പി. വിശ്വൻ, മണ്ഡലം സെക്രട്ടറി കെ.കെ. മുഹമ്മദ്,

To advertise here,

ജില്ലാകമ്മിറ്റി അംഗങ്ങളായ എം.പി. ഷിബു, എൽ.ജി. ലിജീഷ്, ടി.കെ. ചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.പി. അഖില, ബിന്ദുസോമൻ എന്നിവർ സംസാരിച്ചു. രാവിലെ മണ്ഡലത്തിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, അനുസ്മരണപരിപാടി തുടങ്ങിയവ നടന്നു.