തലക്കുളത്തൂർ: അന്നശ്ശേരി വളയന്നൂർ കാവിലെ തിറയുത്സവം വിവിധ അനുഷ്ഠാന ചടങ്ങുകളോടെ ആഘോഷിച്ചു.

To advertise here,

ഉത്സവത്തോടനുബന്ധിച്ച് ആയോളി ഗുരുസന്നിധിയിൽ നിന്ന് താലപ്പൊലിയുടെ അകമ്പടിയോടെ കലശം വരവ് നടന്നു. ഭക്തർക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം കരുവോൻ കരിയാത്തൻ വെള്ളാട്ട്, ഏറോക്കളി, കനൽ പൂജ എന്നിവ അരങ്ങേറി.

തുടർന്ന് കരുവോൻ കരിയാത്തൻ തിറയും ചാന്ത്തിറയും പുലർച്ചെ നടന്നു.