കോഴിക്കോട്: കേരള നദ് വത്തുൽ മുജാഹിദിൻ കെ.എൻ.എം. കോഴിക്കോട് സിറ്റിയിലെ മദ്രസ്സകളിൽ നിന്ന് തെരെഞ്ഞെടുത്ത വിദ്യാർത്ഥികളുടെ കലാപരിപാടികളുമായി രണ്ട് ദിവസങ്ങളിലായി പള്ളിക്കണ്ടി ജി.എൽ.പി.സ്കൂൾ, പള്ളിക്കണ്ടി മസ്ജിദുൽ മുജാഹിദീൻ എന്നിവിടങ്ങളിലായി നടന്ന സർഗ്ഗമേളയിൽ പള്ളിക്കണ്ടി മദ്രസ്സത്തുൽ മുജാഹിദീൻ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

To advertise here,

രണ്ടാം സ്ഥാനം ഇടിയങ്ങര മിശ്കാത്തുൽ ഹുദാ മദ്രസ്സ കരസ്ഥമാക്കി. മദ്രസ്സാ സർഗ്ഗ മേളയുടെ ഉദ്ഘാടനം ഫൈസൽ ബാബു എം.എൽ.എ. നിർവ്വഹിച്ചു. ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷനായി. വിജയികൾക്കുള്ള ഓവർ റോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കൗൺസിലർ ടി.പി.എം. ജിഷാൻ സമ്മാനിച്ചു.

നാല് വേദികളിലായി നൂറിലധികം മത്സരങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. കൗൺസിലർ എ. ഫർസിന, പി.ടി. കുഞ്ഞഹമ്മദ് കോയ, സലാം വളപ്പിൽ, എം.പി.എം ഹാരീസ്, എം.എം. മുഹമ്മദ് കോയ, കെ.എം. റാഷിദ് അഹമ്മദ്, വി.വി. നിയാദ്, പി.ടി. നിഖാർ, എൻ.പി. സക്കീർ മുജീബ് തച്ചമ്പാറ തുടങ്ങിയവർ] സംസാരിച്ചു.