കുറ്റ്യാടി:

To advertise here,

ഉന്നതപഠന സ്വപ്നങ്ങൾക്ക് വഴികാട്ടിയായി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2026 ന് ഉജ്ജ്വല പരിസമാപ്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു മേള. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ പതിനായിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോഴ്സുകൾ, നൈപുണ്യ വികസന ഏജൻസികൾ, വിവിധ തൊഴിൽ മേഖലകൾ എന്നിവ പരിചയപ്പെടുത്തുന്ന നാൽപ്പതോളം സ്റ്റാളുകളും സെമിനാറുകളും മേളയുടെ മുഖ്യ ആകർഷണമായി. ദിശയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഥമ ഹാക്കത്തോൺ സി.ജി ആൻ്റ് എ.സി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. സി.എം. അസീം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകുന്നേരം നടന്ന സമാപന സംഗമം പാറക്കൽ അബ്ദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷനായി ഒ.ടി. നഫീസ, ശ്രീജേഷ് ഊരത്ത്, സന്ധ്യ കരണ്ടോട്, നസീറ ഫൈസൽ, വി.പി. സുമയ്യ, കെ.കെ. മനാഫ്, സമീർ ഓണിയിൽ, എ.സി. ഹസീന, നൗഷാദ്, ഇസഡ്.എ. സൽമാൻ, ഹാഫിസ് പൊന്നേരി, അസീസ് അരീക്കര, നവാസ് ലിപി, സി.ജി എ.സി കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ എം.ടി. ഫരീദ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്ററും സ്കൂൾ പ്രിൻസിപ്പലുമായ ഡോ. ഇസഡ്.എ. അൻവർ ഷമീം, ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി. സുധീരൻ, പ്രധാനധ്യാപിക കെ. സലീന, വി. പി. അൻവർ, ഫിറോസ്, എൻ.എം.നജീബ്, എം കെ. അഫ്സൽ, കെ. പി. റഊഫ്, കെ. റഷീദ്, പ്രജീഷ് ടി . തത്തോത്ത് തുടങ്ങിയവർ സംസാരിച്ചു പടം..... ജില്ല മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2026 സമാപനം പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു