
വളാഞ്ചേരി: വെട്ടിച്ചിറ മജ്മഅയ്ക്ക് കീഴിലുള്ള ഇർഫ വുമൺസ് കോളേജിന്റെ രണ്ടാമത് കോൺവൊക്കേഷൻ സനദ് ദാനത്തോടെ സമാപിച്ചു. ഉമർ സഖാഫി ആതവനാട് ഉദ്ഘാടനംചെയ്തു. മജ്മഅ സെക്രട്ടറി പി.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം.പി. മുഹമ്മദ് നൂഹ് സഖാഫി റാഫി ആമുഖപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാടാമ്പുഴ, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, സലീം സഖാഫി കൊളത്തൂർ, ഹാഫിസ് സിറാജ് സഖാഫി, അഡ്വ. അറഫാത്ത് സഖാഫി ഫിർദൗസി, ഹാഫിസ് അജ്മൽ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
200-ഓളം വിദ്യാർഥിനികൾക്ക് ബിരുദസർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ഹന്നത്ത് അബൂബക്കർ, റബീഅ, ആയിഷ, ഫാത്തിമ, റുമൈസ ബീവി എന്നിവർ നേതൃത്വംനൽകി. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെ ഉപഹാര നൽകി അനുമോദിച്ചു.
Content Highlights: The second convocation ceremony of Irfa Women's College under Majma Vettichira concluded in Valanchery, awarding degree certificates to around 200 students.
Published: 29 Nov 2026, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented