വിദ്യാനഗർ: വ്യായാമത്തിലൂടെ ആരോഗ്യവും കൂട്ടായ്മയിലൂടെ സൗഹൃദവും വളർത്തിയെടുക്കുന്ന ഗുഡ് മോർണിംഗ് കളക്ടറേറ്റ് ഫിറ്റ്‌നസ് കൂട്ടായ്മ കുടുംബസംഗമം നടത്തി. ദിനചര്യയുടെ തിരക്കുകൾക്കിടയിലും ആരോഗ്യ സംരക്ഷണത്തിന് സമയം കണ്ടെത്തുകയും വ്യായാമത്തെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന കൂട്ടായ്മയുടെ അംഗങ്ങളും കുടുംബങ്ങളും ഒത്തുചേർന്ന സംഗമം സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും വേദിയായി മാറി.

To advertise here,

കുടുംബ സംഗമം കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ ബി.സി. ബിജേഷ്, ജി.എസ്. ടി. ജോയിന്റ് കമ്മീഷണർ പി. സി.ജയരാജൻ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ എ. സേവ്യർ, അബ്ദുൾ റഹ്‌മാൻ തോണിപ്പള്ളം, പി.കെ.വിനോദ് കുമാർ, പി.പ്രഭാകാരൻ, അസ്മാസ് അബ്ദുള്ള ഹാജി, അബ്ദുല്ല ഹാജി മിനി എസ്റ്റേറ്റ്, മാഹിൻ ആലമ്പാടി, എ.വി.പവിത്രൻ, സുലേഖ മാഹിൻ തുടങ്ങിയവർ സംസാരിച്ചു.

കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.