
കൂറ്റനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തൃത്താല മേഖല യൂണിറ്റ് കൂറ്റനാട് സ്പെക്ട്രാ ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാതല ബാഡ്‌മിൻ്റൺ ടൂർണമെൻ്റ് ആവേശമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറുടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എ.കെ. പി. എ സംസ്ഥാന നാച്ചുറൽ ക്ലബ്ബ് കോഡിനേറ്റർ എം.ഗോപി ഉദ്ഘാടനം ചെയ്തു.
ഫൈനലിൽ സുനിൽ കൂഴൂറും രജീഷ് കൊടിക്കുന്നും ഉൾപ്പെടുന്ന ടീം മഹി, സജി ടീമിനെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ തോംസൺ .പി .ജേക്കബ് സമ്മാന വിതരണം നടത്തി. തൃത്താല യൂണിറ്റ് പ്രസിഡൻ്റ് മുരളി തണ്ണീർക്കോട് അധ്യക്ഷനായി.
തൃത്താല യൂണിറ്റ് സെക്രട്ടറി ശിവകുമാർ, ട്രഷറർ സമീർ തൃത്താല, ഷംനാദ് മാട്ടായ, മേഖലാ പ്രസിഡൻ്റ് വിശ്വനാഥൻ, എം. മണി, രജീഷ് കൊടിക്കുന്ന് എന്നിവർ സംസാരിച്ചു.
Content Highlights: All Kerala Photographers Association Thrithala unit organized a district-level badminton tournament at Spectra Indoor Stadium in Koottanad.
Published: 28 Nov 2026, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented