കോഴിക്കോട്: വടക്കൻ കേരളത്തിലെ ആദ്യത്തെ ഡ്യുവൽ-ചേംബർ ലീഡ്‌ലെസ് പേസ്‌മേക്കർ ഇംപ്ലാന്റേഷൻ മൈഹാർട്ട് കാർഡിയാക് കെയറിൽ നടന്നു. ഹൃദയതാളം നിലച്ച അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച  കാസർകോട്ട്  സ്വദേശിയായ 75 കാരനാണ് ഏറ്റവും പുതിയ തലമുറ മെഡ്‌ട്രോണിക് മൈക്ര എവി2 ഡ്യുവൽ ചേംബർ ലീഡ്‌ലെസ് പേസ്‌മേക്കർ  വിജയകരമായി ഇംപ്ലാന്റ് ചെയ്‌തത്.   

To advertise here,

വടക്കൻ കേരളത്തിലെ ഹൃദയ പരിചരണത്തിനുള്ള ഒരു നാഴികക്കല്ലാണ് "കാപ്‌സ്യൂൾ പേസ്‌മേക്കർ" എന്ന് വിളിപ്പേരുള്ള മൈക്ര എവി2 സ്ഥാപിച്ചത്.  ഹൃദയതാളം പുന: ക്രമീകരിക്കുന്ന ഈ  വിപ്ലവകരമായ ഉപകരണം പരമ്പരാഗത ലീഡുകളില്ലാതെ ഡ്യുവൽ-ചേംബർ പേസിംഗ് വാഗ്ദാനം ചെയ്യുന്നു. ശരീരത്തിൽ മുറിവുകൾ ഇല്ല എന്നു മാത്രമല്ല ഏകദേശം 15 -18 വർഷം ബാറ്ററി നിലനിൽക്കുകയും ചെയ്യും. മിനിമലി ഇൻവേസീവ് ഹാർട്ട് സാങ്കേതികവിദ്യയിൽ ഒരു പുതിയ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമാകുന്നത്.