വൈക്കം : വെച്ചൂർ- തണ്ണീർമുക്കം ബണ്ടിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കൂടുതൽ തകർന്ന തണ്ണീർമുക്കം ഭാഗത്തെ കുഴികളാണ് ആദ്യം അടയ്ക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ബണ്ട് സന്ദർശിക്കുകയും റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിരുന്നു.
മൂന്നുദിവസംകൊണ്ട് ബണ്ടിലെ റോഡിലെ കുഴികൾ മെറ്റലിട്ട് അടച്ച് ടാർചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയാണ് തുടങ്ങിയിട്ടുള്ളത്. ബണ്ടിലെ റോഡ് പുനർനിർമിക്കുന്നതിന് 1.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തകർന്ന കൈവരികൾ പുനർ നിർമിക്കുന്നതിനും മറ്റു സിവിൽ ജോലികൾക്കുമായി 1.38 കോടി രൂപയും ടെൻഡർ ചെയ്തിരുന്നു.
ഉൾനാടൻ ജലഗതാഗത വകുപ്പിന് നിർമാണച്ചുമതല ഉണ്ടായിരുന്ന കൈവരി നിർമാണം കരാറുകാരൻ ഏറ്റെടത്തിട്ടുണ്ട്. റോഡ് നിർമാണച്ചുമതലയുള്ള മേജർ ജലസേചന വകുപ്പ് കരാർ ക്ഷണിച്ചെങ്കിലും കഴിഞ്ഞ നാല് പ്രാവശ്യവും ആരും കരാർ ഏറ്റെടുക്കാത്തതിനെത്തുടർന്നാണ് റോഡ് നിർമാണം പ്രതിസന്ധിയിലായത്.
നിലവിൽ ഒരു കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതായും നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് റോഡിൽ ബിറ്റുമിൻസ് കോൺക്രീറ്റ് വിരിക്കുന്ന പ്രവൃത്തി (ബി.സി. ഓവർലേ) ഏറ്റവും വേഗത്തിൽ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
Published: 04 Sept 2026, 02:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented