വൈക്കം : പുരയിടത്തിലെ കാടുവെട്ടിത്തെളിച്ചപ്പോൾ കണ്ടെത്തിയ രണ്ട് കാട്ടുതാറാവുകളെയും അവയുടെ ആറു കുഞ്ഞുങ്ങളെയും സുരക്ഷിതമാക്കാൻ വഴിതേടി ഗൃഹനാഥൻ.
ഉദയനാപുരം നെടിയേഴത്ത് ജയശങ്കറിന്റെ കുളത്തിലാണ് ഇവ അഭയം തേടിയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കാൻ അമ്മത്താറാവ് നെട്ടോട്ടം ഓടുകയായിരുന്നു. കുളത്തിന്റെ ചുറ്റും കരിങ്കൽച്ചിറ കെട്ടി പടവുകളാക്കി മാറ്റിയതുകൊണ്ട് താറാക്കൂട്ടങ്ങൾക്ക് കരകയറാൻ പറ്റാതായി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജയശങ്കറിന്റെ പുരയിടത്തിന്റെ കുറെ അകലെയായിരുന്നു താറാവും കുഞ്ഞുങ്ങളും കാടുകളിൽ കഴിഞ്ഞിരുന്നത്.
കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി അമ്മത്താറാവ് നെട്ടോട്ടം ഓടുന്നതുകണ്ട് ജയശങ്കർ കുളത്തിനിരികിലെത്തി. താറാക്കൂട്ടങ്ങളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവയ്ക്കായി സംരക്ഷണം ഒരുക്കി ജയശങ്കർ കാവലിരിക്കുകയാണ്. ഉയരത്തിൽ പറന്നുയരാൻ ഇവറ്റകൾക്ക് പറ്റും. പക്ഷേ, കുഞ്ഞുങ്ങളുടെ സംരക്ഷണം ഇണത്താറാവുകളെ ആശങ്കയിലാക്കുന്നു. താറാവുകൾക്കും കുഞ്ഞുങ്ങൾക്കും ജയശങ്കർ തീറ്റയും കൊടുക്കുന്നുണ്ട്. ഉടുമ്പും, മറ്റ് ഇഴജന്തുക്കളും താറാക്കുട്ടങ്ങളെ ആക്രമിക്കുമോ എന്ന ഭയമുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.
Published: 25 Sept 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented