​കുറിച്ചി : ദീർഘദൂര യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുറിച്ചി ഗ്രാമപ്പഞ്ചായത്തിന്റെ ‘വഴിയിടം’വഴിയോര വിശ്രമകേന്ദ്രം ഉപയോഗശൂന്യമായി പൂട്ടിയിട്ടിരിക്കുന്നു. പലതവണ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചിട്ടും നടപടിയില്ലെന്ന് പ്രതിപക്ഷാംഗങ്ങളും ആരോപിക്കുന്നു.

To advertise here,

ഇതേപ്പറ്റി പഠിക്കാൻ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തത്.എം.സി.റോഡിന് സമീപത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും യാത്രക്കാരുടെ കണ്ണിൽപ്പെടാത്ത വിധം ഒറ്റപ്പെട്ട നിലയിലാണ് ഈ കേന്ദ്രമുള്ളത്. നിലവിൽ കേന്ദ്രത്തിന്റെ മുൻവശവും പരിസരവും കാടുകയറി മൂടിയ അവസ്ഥയിലാണ്. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് അകത്തേക്ക് പ്രവേശിക്കാനോ, ശുചിമുറിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കാനോ സാധിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പൊതുപണമാണ് പരിപാലനമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്.​

വഴിയാത്രക്കാർക്ക് ആശ്വാസമാകേണ്ട പദ്ധതി എത്രയുംവേഗം തുറന്നുനൽകാനും കാടുപിടിച്ച പരിസരം ശുചീകരിക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.