മാന്തുരുത്തിയിൽ ജലപാളികൾ രൂപപ്പെടുന്ന ഭാഗത്ത് നവീകരണം നടത്തും

To advertise here,

മാന്തുരുത്തി : വാഴൂർ റോഡിൽ മാന്തുരുത്തിയിലെ തെന്നൽ ഒഴിവാക്കാൻ നടപടിയുമായി പി.ഡബ്ല്യു.ഡി. കുരുശുപള്ളി ജങ്ഷനും മാന്തുരുത്തി കവലയ്ക്കും ഇടയിൽ 50 മീറ്ററോളം ദൂരത്തിൽ മഴയത്ത് വാഹനങ്ങൾ തെന്നിമറിയുന്ന ഭാഗത്ത് നവീകരണം നടത്തും. പലപ്പോഴായി ടാർ ചെയ്ത് ഇവിടുത്തെ റോഡ് മിനുസമുള്ളതായി മാറിയിരുന്നു. നിരപ്പാർന്ന ഇവിടെ മഴയത്ത് വെള്ളം കെട്ടിനിൽക്കുകയും വാഹനങ്ങൾ തെന്നി നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ വീണ്ടും ടാർ ചെയ്തിട്ടും മാറ്റമുണ്ടായില്ല. റംബിൾ സ്ട്രിപ്പുകളടക്കം സ്ഥാപിച്ചിട്ടും അപകടങ്ങൾ തുടരുകയാണ്. പി.ഡബ്ലു.ഡി. ഈ ഭാഗത്ത് പരിശോധന നടത്തിയിരുന്നു. നിലവിലെ ടാറിങ് ചെറുതായി ഇളക്കി പുതിയ ടാറിങ് (ബി.സി.) നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിശദമായപരിശോധന നടത്തി തീരുമാനിക്കുമെന്ന് പി.ഡബ്ല്യു.ഡി.അധികൃതർ പറഞ്ഞു.