മാമ്പറ്റ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി
കരുവാരക്കുണ്ട് : വനമേഖലയിൽ മഴ ശക്തമായതോടെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ രണ്ടാംദിവസവും മലവെള്ളപ്പാച്ചിലുണ്ടായി.
മാമ്പറ്റ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിയതോടെ പ്രദേശവാസികൾ ആശങ്കയിലായി. ഒലിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. നാട്ടിലെ മറ്റു പ്രദേശങ്ങളിലെ മഴയെക്കാൾ വനമേഖലയിൽ ശക്തമായ മഴ ലഭിക്കാറുണ്ട്. ഇതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച വൈകീട്ടോടെ പുഴകളിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിൽ തിങ്കളാഴ്ചയും ജലനിരപ്പ് ഉയരുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നായതോടെ തരിശ്–മാമ്പറ്റ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി. കൽക്കുണ്ട് ഭാഗങ്ങളിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. പുഴകളിലും തോടുകളിലും പെട്ടെന്ന് വെള്ളം ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവരിൽ ഭീതിയുണ്ടാക്കി.
മഴ തുടരുന്ന സാഹചര്യത്തിൽ സാഹസിക വിനോദ സഞ്ചാരകേന്ദ്രമായ കേരളാംകുണ്ട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ വരവിൽ നിയന്ത്രണവും ജാഗ്രതയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുകയാണെങ്കിൽ പ്രദേശവാസികൾ ബന്ധുവീടുകളിലേക്കോ സുരക്ഷിതമായ ഇടങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Published: 20 Oct 2026, 03:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented