പല ഭാഗങ്ങളിലും ആശയക്കുഴപ്പം
ചേർത്തല : പിഴവുകൾ തിരുത്താൻ കരാർക്കമ്പനിയും കരുതലോടെ വാഹനം ഓടിക്കാൻ ജനങ്ങളും തയ്യാറാകാത്തതോടെ ദേശീയപാതയിൽ അപകടങ്ങൾ കൂടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം തുറവൂരിനും ചേർത്തലയ്ക്കും ഇടയിൽ എട്ട് അപകടങ്ങളുണ്ടായി. ഒറ്റപ്പുന്നയ്ക്കു സമീപം മാത്രം മീറ്ററുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണുണ്ടായത്. 12 പേർക്കാണ് ചെറിയ തരത്തിലെങ്കിലും പരിക്കേറ്റത്. പരസ്പരം പറഞ്ഞുപിരിയുന്ന അപകടങ്ങൾ കണക്കിൽപ്പെടുന്നില്ല. അപകടങ്ങൾ തുടരുമ്പോഴും പരിഹരിക്കാനായി ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രശനം.
നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന പാതയിൽ ഗതാഗതം നിയന്ത്രിക്കുന്നതിൽ തുടർച്ചയായി കരാർക്കമ്പനികൾ കാട്ടുന്ന പിഴവുകൾ തിരുത്താതെ തുടരുകയാണ്. കവലകളിലും വിശാലമായ റോഡിൽനിന്ന് ഒറ്റവരിയിലേക്കു കടക്കുന്ന ഭാഗങ്ങളിലും സർവീസ് റോഡുകളിൽനിന്നു പ്രധാന പാതയിലേക്കു വരുന്ന ഇടങ്ങളിലുമെല്ലാം തട്ടിക്കൂട്ടു സംവിധാനങ്ങൾ മാത്രമാണുള്ളത്. ഇതാണ് അപകടങ്ങൾക്കു വഴിയാകുന്നത്. പുത്തൻചന്ത, മിൽമയ്ക്കു സമീപം, പൊന്നാംവെളി, വയലാർ കവല, തങ്കിക്കവല, റെയിൽവേ സ്റ്റേഷൻ മുൻവശം തുടങ്ങിയ ഇടങ്ങളിലെല്ലാം അപകടകുരുക്കുകളുണ്ട്.
നിർമാണത്തിന്റെ ഭാഗമായി വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരുവിഭാഗം ഡ്രൈവർമാർ കരുതലില്ലാതെ വാഹനം ഒടിക്കുന്നതും പ്രശ്‌നമാകുന്നുണ്ട്. തോന്നിയ ഇടങ്ങളിൽനിന്നു തോന്നിയപോലെ പാതയിലേക്കു കയറുന്നതും ഇറങ്ങുന്നതുമെല്ലാം അപകടങ്ങൾക്കു വഴിവെക്കുന്നുണ്ട്. നിലവിൽ ഭൂരിപക്ഷം ഇടങ്ങളിലും പ്രധാന പാതയും മേൽപ്പാലങ്ങളും തുറന്നുകൊടുത്തിട്ടുണ്ട്.
പോലീസിന്റെയും ഗതാഗതവകുപ്പിന്റെയും കാര്യമായ ഇടപെടലും സാന്നിധ്യവും പാതയിൽ ഇല്ലാത്തതും ഗതാഗതനിയമ ലംഘനങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
Published: 11 Nov 2026, 02:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented