കാലവർഷമായാൽ നദികൾ കരകവിഞ്ഞ് മൂക്കൻപെട്ടി എയ്ഞ്ചൽവാലി കോസ്‍‍വേകൾ മുങ്ങി നാട് ഒറ്റപ്പെടുന്നു

To advertise here,

എരുമേലി : മൂക്കൻപെട്ടി, അഴുതയാറിന്റെ നാട്... കാലവർഷം കലിതുള്ളുമ്പോൾ നാടിന്റെ യാത്രാമാർഗം അടയും. നാട് ഒറ്റപ്പെടും. അഴുതയാറിന്റെ ഭാഗമാണ് നടപ്പാലവും കോസ്‌വേയും. മഴകനത്താൽ കോസ്‍‍വേയിൽ വെള്ളം കയറി നാട് ഒറ്റപ്പെടും. പമ്പയും അഴുതയും അതിരിടുന്ന ഗ്രാമം. മൂക്കൻപെട്ടി കോസ്‍വേയും എയ്ഞ്ചൽവാലി കോസ്‌വേയും വെളളത്തിലാവുമ്പോൾ, പുറം ലോകത്തേക്ക് എത്താൻ ഗ്രാമവാസികൾ കാത്തിരിക്കും.

പുതിയപാലം വേണം...

മൂക്കൻപെട്ടി കോസ്‍വേയ്ക്ക് പകരം പുതിയപാലം വേണം. അഴുതയാർ കലിതുള്ളുമ്പോൾ ഗ്രാമീണരുടെ യാത്ര മുടങ്ങും. 12 അടിയിൽ താഴെയാണ് കോസ്‍വേയുടെ ഉയരം. പുതിയപാലം നിർമിക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യായിരുന്ന കാലത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടും നാളിതുവരെ ഒന്നും നടപ്പായിട്ടില്ല.