പാലാ : കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോയിൽ പുതിയ ബസുകൾ വാങ്ങുന്നതിന് 90 ലക്ഷംരൂപ അനുവദിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ. 2026-27 സാമ്പത്തിക വർഷത്തെ എം.എൽ.എ.മാരുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ പരമാവധി മൂന്ന് ബസുകൾ വാങ്ങുന്നതിന് ഫണ്ട് നൽകണമെന്ന കെ.എസ്.ആർ.ടി.സി.യുടെ അഭ്യർഥന പരിഗണിച്ചാണ് ഈ വർഷം 90 ലക്ഷം രൂപ അനുവദിക്കുന്നത്.

To advertise here,

ബസുകൾ ഇല്ലാത്തതിനാലും റൂട്ടുകൾ ലാഭകരമല്ലാത്തതിനാലും പാലാ ഡിപ്പോയിൽനിന്ന്‌ സർവീസ് നടത്തിയിരുന്ന ചില ബസുകൾ നിർത്തലാക്കിയിട്ടുണ്ട്. അവ തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ്.

ജില്ലയിൽ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനം വർഷങ്ങളായി നിലനിർത്തിയിരുന്ന പാലാ ഡിപ്പോയോട് കഴിഞ്ഞ സർക്കാർ തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളത്. പുതിയ ബസുകൾ വാങ്ങുന്നത് സംബന്ധിച്ച് രേഖാമൂലമുള്ള നിർദേശം ജില്ലാ കളക്ടർക്ക് നൽകിയെന്നും മാണി സി.കാപ്പൻ പറഞ്ഞു.