ചങ്ങനാശ്ശേരി : പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിലെ മർത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബലിയർപ്പണവും നവംബർ 21-ന് രണ്ടിന് നടക്കും.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികനായിരിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. 22-ന് രാവിലെ അഞ്ചിന് കുർബാന. രാവിലെ ഏഴിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ച് കൽക്കുരിശ് വെഞ്ചരിപ്പുകർമം നിർവഹിക്കും. 9.30-ന് ബിഷപ്പ് മാർ തോമസ് പാടിയത്ത് കുർബാന അർപ്പിച്ച് കൊടിമരം വെഞ്ചരിക്കും. 3.15-ന് ചങ്ങനാശ്ശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയിൽനിന്നും അതിരൂപത യുവദീപ്തി എസ്എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ മരിയൻ റാലി ആംരഭിച്ച് പാറേൽപ്പള്ളിയിൽ എത്തും. അഞ്ചിന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ കുർബാന അർപ്പിക്കും. 6.30-ന് അൽഫോൻസ് ജോസഫ്, സ്റ്റീഫൻ ദേവസി എന്നിവരുടെ ക്രിസ്റ്റ്യൻ ബ്രാൻഡ്.
23-ന് പാറേൽ അമലോദ്‌ഭവമാതാ പള്ളിയുടെ കൂദാശയ്ക്കും കുർബാനയ്ക്കും ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. ബിഷപ്പ് മാർ ജോസഫ് പുളിക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.
24-ന് 4.15-ന് കുർബാന മോൺ.ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യാതിഥിയാകും.
25-ന് 4.30-ന് കുർബാന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പ് കർമം മുൻ വത്തിക്കാൻ ന്യുൺഷ്യ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി നിർവഹിക്കും. 6.30-ന് ഫാ.ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന സ്റ്റേജ്ഷോ ‘അമ്മയോടൊപ്പം.’ 26-ന് 4.30-ന് കുർബാന മോൺ.സ്‌കറിയ കന്യാക്കോണിൽ. 27-ന് മാർ മാത്യു മാക്കിൽ, മോൺ.സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണ. 4.30-ന് കുർബാനയും തീർഥജല കിണറിന്റെ വെഞ്ചരിപ്പും. ഡിസംബർ എട്ടിന് അമലോദ്ഭവ തിരുനാൾ വൈകീട്ട് 4.30-ന് കുർബാന. സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായിരിക്കും.
24-ന് പാറേൽ എമ്മേ ദമ്ശിഹ ഭൂഗർഭ കപ്പേളയുടെ കൂദാശകർമ്മത്തിനും കുർബാനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട്ട് കാർമികത്വം വഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരാകും.
Published: 10 Oct 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented