ചങ്ങനാശ്ശേരി : ഓരോ രാജ്യങ്ങളുടെയും ഉയർച്ചയ്ക്ക് പിന്നിലെ സുപ്രധാന ഘടകം വയോജനങ്ങൾ തങ്ങളുടെ നാടിനായ സമർപ്പിച്ച ജീവിതം തന്നെയാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. സീനിയർ സിറ്റിസൺസ് കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും സീനിയർ സിറ്റിസൺസ് കോൺഗ്രസ് നേതാവുമായ കെ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ സീനിയർ സിറ്റിസൺസ് കോൺഗ്രസ് നേതാക്കളെ ആദരിച്ചു. സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ കൺവീനർ ജോബ് വിരുത്തികരി, പ്രൊഫ. ജോസി ജോസഫ്, എം.എച്ച്. ഹനീഫ, സെബാസ്റ്റ്യൻ മണമേൽ, ബിജു എബ്രഹാം പുല്ലുകാട്ട്, സലിം മധുര, സിബിച്ചൻ മുട്ടത്തേട്ട്, മണി വാസൻ തോപ്പിൽ, ആർ. രാജഗോപാൽ, ജെയിംസ് വേഷ്ണാൽ, തുടങ്ങിയവർ സംസാരിച്ചു.

To advertise here,