കൊല്ലം : പട്ടികവിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ആദ്യ രണ്ട്‌ ഗഡു ധനസഹായം ഉടൻ വിതരണംചെയ്യുമെന്ന് മന്ത്രി കെ.എ. തുളസി. പട്ടികവർഗ വികസന വകുപ്പിനു കീഴിൽ അമൃതകുളത്ത് പെൺകുട്ടികൾക്കായുള്ള പോസ്റ്റ്‌-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

To advertise here,

ഭവനപദ്ധതി അപേക്ഷകരിൽ ഏറ്റവും അർഹരായ 32,000 ഗുണഭോക്താക്കൾക്ക് ഡിസംബർ, ഫെബ്രുവരി മാസങ്ങളിലായി ആദ്യ രണ്ട് ഗഡുക്കൾ വിതരണംചെയ്യാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.

 

50 പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുള്ളതാണ് അമൃതകുളത്തെ ഹോസ്റ്റൽ. സർക്കാർ നയങ്ങൾക്കു വിരുദ്ധമായ പ്രവർത്തനം നടത്തുന്ന ജീവനക്കാർ എത്ര സ്വാധീനമുള്ളവരാണെങ്കിലും അവർ ആ സ്ഥാനത്തുണ്ടാകില്ല. ചിലർക്കെതിരേ ഇതിനോടകം അച്ചടക്കനടപടി സ്വീകരിച്ചുകഴിഞ്ഞു. നന്നായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.വിഷ്ണു മോഹൻ എം.എൽ.എ. അധ്യക്ഷനായി.

മേയർ എ.കെ. ഹഫീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കോർപ്പറേഷൻ കൗൺസിലർമാരായ വിൻസി ബൈജു, ജെ. ജയലക്ഷ്മി, എസ്. ധന്യ, കളക്ടർ ആനി ജൂലാ തോമസ്, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ(പബ്ലിസിറ്റി) എസ്.എ. നജീം,ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.