ന്യൂഡൽഹി : ഏതു വെല്ലുവിളിയും നേരിടാനുള്ള ധൈര്യംപകരുന്ന ശക്തിമന്ത്രമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഡൽഹി ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ സമാപനദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാതാ അമൃതാനന്ദമയി.
സ്നേഹം ഒരു മഹാമന്ത്രമാണ്. അത് പക്ഷേ, ചുണ്ടുകൊണ്ട് ജപിക്കേണ്ടതല്ല, മറിച്ച് ഹൃദയംകൊണ്ട് അറിയേണ്ടതാണ്. മനുഷ്യൻ പരസ്പരവും പ്രകൃതിയെയും സ്നേഹിക്കുന്നതാണ് യഥാർഥ ഈശ്വരപൂജ -മാതാ അമൃതാനന്ദമയി പറഞ്ഞു.
രാവിലെ വേദിയിൽ എത്തിയ മാതാ അമൃതാനന്ദമയിയെ വിശിഷ്ടാതിഥികളായ സുപ്രീംകോടതി മുൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ്, മുൻ എം.പി. രമേഷ് ബിദൂരി, നൂപൂർപ്രസാദ് തുടങ്ങിയവർ ഹാരാർപ്പണംചെയ്തു.
മാനുഷിക മൂല്യങ്ങൾ പകർന്നുനൽകാനും യുവാക്കളിൽ ധാർമിക ബോധം വളർത്തി ലഹരിവിരുദ്ധപ്രവർത്തനങ്ങൾ സജീവമാക്കാനും മാതാ അമൃതാനന്ദമയി നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു.
ആർ.എസ്.എസ്. അധ്യക്ഷൻ മോഹൻ ഭാഗവത് വെള്ളിയാഴ്ച രാവിലെ വസന്ത്കുഞ്ചിലെ മാതാ അമൃതാനന്ദമയിമഠം ബ്രഹ്‌മസ്ഥാനത്ത് എത്തി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.
അമൃതശ്രീ കുടുംബാംഗങ്ങൾക്കുള്ള വസ്ത്ര, സഹായധന വിതരണം, അമൃത യുവധർമധാര പ്രവർത്തകരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധപ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഭജന, ദർശനം എന്നിവ നടന്നു.
Published: 28 Nov 2026, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented