15-ാം പഞ്ചവത്സരപദ്ധതിയുടെ ജില്ലാതല അഭിപ്രായരൂപവത്കരണ യോഗം

To advertise here,

കൊല്ലം : ജില്ലയിൽ കശുവണ്ടിമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആസൂത്രണ ബോർഡ് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. രണ്ടുലക്ഷത്തോളം സ്ത്രീത്തൊഴിലാളികൾ ജോലിചെയ്തുകൊണ്ടിരുന്ന കശുവണ്ടിമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചാൽ അത് ജില്ലയെത്തന്നെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന പദ്ധതിയായി മാറും. കരിമണൽ വ്യവസായത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നും ഈ മേഖലയിൽ സാങ്കേതിക പങ്കാളികളെ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.15-ാം പഞ്ചവത്സരപദ്ധതിയുടെ ജില്ലാതല അഭിപ്രായരൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു ബേബി ജോൺ.

മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തി. എം.എൽ.എ.മാരായ ബി.ബി. ഗോപകുമാർ, എം.എം. നസീർ,മേയർ എ.കെ. ഹഫീസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കളക്ടർ ആനി ജൂല തോമസ്, സബ് കളക്ടർ ഡോ. എസ്. മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.