ചവറ : പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് മുന്നോടിയായിട്ടുള്ള പ്രധാന ചടങ്ങായ കൊടിയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തിലഹരിയിൽ നടന്നു. ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം കൊടിയും കൊടിക്കയറും കൈമാറി.
വാദ്യമേളങ്ങൾ, വായ്ക്കുരവകൾ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര ചമ്പക്കുളം മുളക്കിയിൽനിന്ന് ആരംഭിച്ച് പടിപ്പുരയ്ക്കൽ കാർത്യായനി ദേവീക്ഷേത്രം, എസ്.എൻ.ഡി.പി. ശാഖാ നമ്പർ 2007 അമിച്ചക്കരി, എസ്.എൻ.ഡി.പി. ശാഖാ നമ്പർ 2340 നടുഭാഗം, എസ്.എൻ.ഡി.പി. ശാഖാ നമ്പർ 3466 വൈശ്യം ഭാഗം, എസ്.എൻ.ഡി.പി. ശാഖ നമ്പർ 16-കഞ്ഞിപ്പാടം എന്നിവിടങ്ങളിലെത്തി.അവിടെനിന്ന് എസ്.എൻ. കവല, അമ്പലപ്പുഴ, തോട്ടപ്പള്ളി തീരദേശപാത വഴി തൃക്കുന്നപ്പുഴ, പതിയാംകര, ആറാട്ടുപുഴ, മംഗലം, വലിയഴീക്കൽ, അഴീക്കൽ, സ്രായിക്കാട്, ആലപ്പാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത്, വെള്ളനാതുരുത്ത് ദേവീക്ഷേത്രം, കളങ്ങര മഹാദേവക്ഷേത്രം, കന്നിട്ടക്കടവ് വഴി കൊട്ടാരത്തിൻകടവിലെത്തി.
അവിടെനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിലെത്തിച്ചേർന്നു. ഒട്ടേറെ ഭക്തർ ഘോഷയാത്രയെ അനുഗമിച്ചു. ക്ഷേത്രം പ്രസിഡന്റ് പി. അനിൽ ജോയ്, സെക്രട്ടറി പി. സജി, ഖജാൻജി ആർ. സത്യേനശൻ, മറ്റു ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Published: 13 Nov 2026, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented