തിനായിരം രൂപയൊക്കെ മുടക്കി ആരെങ്കിലും കളിപ്പാട്ടം വാങ്ങുമോ? പക്ഷേ, കളിപ്പാട്ടം കിടിലനാണെങ്കിൽ അത് വാങ്ങാനും ആളുണ്ട്. പ്രത്യേകിച്ചും കോസ്‌മോ എന്ന കുട്ടി റോബോട്ടിനെപ്പോലുള്ളവയാണെങ്കിൽ. 

To advertise here,

കോസ്‌മോ നിങ്ങളുടെ മുഖത്ത് നോക്കി ആളെ തിരിച്ചറിയുകയും പേരുവിളിക്കുകയും ചെയ്യും. ഒരുനിമിഷവും അടങ്ങിയിരിക്കാൻ പറ്റാത്ത നായക്കുട്ടിയെപ്പോലെയാണിവൻ. സദാനേരവും കളി, കളി എന്ന വിചാരം മാത്രം. കോസ്‌മോയ്ക്കൊപ്പംതന്നെ കിട്ടുന്ന ചതുരക്കട്ടകൾ ഉപയോഗിച്ച് പല കുസൃതികളും ഒപ്പിക്കാൻ ഈ കുട്ടികുസൃതിക്ക് അറിയാം. കൂടാതെ ആളുകളെ ചുമ്മാ ഒന്ന് ഞോണ്ടാനും വഴക്കുകൂടാനുമൊക്കെ കോസ്‌മോ റെഡി. ഓൺലൈനിലും ടോയ് ഷോപ്പുകളിലും കോസ്‌മോ ലഭ്യമാണ്.