പീകോക്ക് മോത്ത്, ഓട്ടൊമെറിസ് അയോ എന്നൊക്കെ പേരുള്ള നിശാശലഭം(moth) ആണ് അയോ ശലഭം (Io moth).

To advertise here,

അയോ മോത്തുകളെ അമേരിക്കൻ വൻകരകളിലാണ് കാണുക. അയോ മോത്തിന്റെ ചിറകുകളിൽ വലിയ രണ്ടു വട്ടക്കണ്ണുകൾ കാണാം. ഇവയ്ക്ക് മയിൽപ്പീലിയിൽ കാണുന്ന കണ്ണുകളുമായി സാമ്യമുള്ളത് കൊണ്ടാണ് ഇവയെ പീകോക്ക് മോത്ത് എന്ന് വിളിക്കുന്നത്.

അയോ മോത്തിന്റെ ശലഭപ്പുഴുക്കൾക്ക് മുട്ടയിൽ നിന്നും വിരിഞ്ഞ ഉടനെ ഓറഞ്ച് നിറമായിരിക്കും. പിന്നീട് പലതവണ ഇവ പാമ്പ് ഉറയൂരുന്ന പോലെ തന്റെ തൊലി പൊഴിച്ചുകളയും. അയോ എന്ന് പേരുള്ള പൂമ്പാറ്റകൾക്കും (Peacock Butterfly) ഇതേ പോലെ ഡിസൈൻ ഉള്ള ചിറകുകൾ കാണാം. ഈ പൂമ്പാറ്റകൾ ഏഷ്യയിലും യൂറോപ്പിലും ആണുള്ളത്.