ജാപ്പനീസ് മാച്ച: ഇതൊരു പൗഡർ ചായയാണ്. സാധാരണ ചായ പോലെയല്ല മാച്ച നിർമിക്കുന്നത്. ഗ്രീൻ ടീ ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന ഒരു തരം ചായപ്പൊടിയാണ് മാച്ച. ഇത് ചൂടുവെള്ളത്തിൽ ഇട്ട് മുളകൊണ്ടുള്ള ബ്രഷ് ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുന്നു. ഇതിന് കടും പച്ചനിറവും കടുപ്പമേറിയ രുചിയുമുണ്ടാകും.

To advertise here,

ലണ്ടൻ ഫോഗ് (London Fog):ഏൾ ഗ്രേ ചായ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. കട്ടൻചായയിൽ ബർഗാമോട്ട് ഓറഞ്ചിന്റെ സത്ത് ചേർത്ത് തയ്യാറാക്കുന്ന സുഗന്ധമുള്ള ഒരു പ്രത്യേക തരം ചായയാണ് ഏൾഗ്രേ ടീ.

ഏൾഗ്രേ ചായയിലേക്ക് വാനില സിറപ്പും പതപ്പിച്ച ചൂടുപാലും ചേർക്കുന്നു. ഇതിന് നാരങ്ങയുടെയും വാനിലയുടെയും നേർത്ത സുഗന്ധമുണ്ടാകും.

തായ് ഐസ് ടീ: തായ്ലൻഡിലെ തണുപ്പൻചായയാണിത്. കടുപ്പമുള്ള ബ്ലാക്ക്ടീയിലേക്ക് ഏലയ്ക്ക, തക്കോലം എന്നിവ ചേർത്ത് തിളപ്പിക്കുന്നു. ഇതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും ഐസ് ക്യൂബുകളും ചേർത്താണ് വിളമ്പുന്നത്.

മൊറോക്കൻ മിന്റ് ടീ: മൊറോക്കോയിലെ അതിഥി സത്കാരത്തിന്റെ ഭാഗമാണ് ഈ ചായ. ഗ്രീൻ ടീ ഇലകളും ധാരാളം പുതിനയിലയും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുന്നു. അറബിയിൽ ഇത് 'ഷായ് ബൈ-അൽ-നാന' (Shay bi-al-nana) എന്നാണ് അറിയപ്പെടുന്നത്.

ചൈനീസ് ഗോങ്ഫു ടീ: ഇതൊരു ചായ നിർമ്മാണ രീതി എന്നതിലുപരി ഒരു കലയാണ്. ചെറിയ പാത്രങ്ങളിൽ ധാരാളം ചായയിലകൾ ഇട്ട് കുറഞ്ഞ സമയത്തേക്ക് പലതവണ വെള്ളമൊഴിച്ച് ഊറ്റിയെടുക്കുന്ന രീതിയാണിത്. ചായയുടെ ഓരോ ഘട്ടത്തിലെയും രുചിവ്യത്യാസം അറിയാൻ ഇത് സഹായിക്കുന്നു.

ഹോങ്കോങ് മിൽക്ക് ടീ: ഇതിനെ 'പട്ടുതുണി ചായ' എന്നും വിളിക്കാറുണ്ട്. ബ്ലാക്ക് ടീ നന്നായി തിളപ്പിച്ച ശേഷം അത് തുണിയിലൂടെ അരിച്ചെടുക്കുന്നു. ഇതിലേക്ക് കുറുക്കി വറ്റിച്ച പാൽ ചേർത്താണ് തയ്യാറാക്കുന്നത്. വളരെ ക്രീമിയാണ് ഈ ചായ.