ചക്ക മുറിക്കുമ്പോൾ കൈയ്യിലും കത്തിയിലും പശ ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? ചക്കപ്പശ കൈയിൽ ഒട്ടിപ്പിടിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്.
ചക്കയുടെ പശയെ ലാറ്റക്സ് എന്ന് പറയും. ഇതിൽ വെള്ളം, പ്രകൃതിദത്തമായ റബ്ബർ, പശയുള്ള കറകൾ അഥവാ റെസിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു, റബ്ബറിന്റെ അംശമുള്ളതുകൊണ്ടാണ് ഇത് ഇത്രയധികം വലിയുന്നതും ഒട്ടിപ്പിടിക്കുന്നതും.
ചക്കപ്പശയിൽ അടങ്ങിയിരിക്കുന്ന റെസിനുകൾ വെള്ളത്തിൽ ലയിക്കില്ല. അതിനാൽ നനഞ്ഞ കൈകൊണ്ടോ വെള്ളം ഉപയോഗിച്ചോ കഴുകിയാൽ ഈ പശ പോകില്ല. ഇത് പെട്ടെന്ന് കട്ടിപിടിക്കുകയും ചെയ്യും.
ചക്കപ്പശ ഒഴിവാക്കാൻ ചില എളുപ്പവഴികൾ ഉണ്ട്. ചക്ക മുറിക്കുന്നതിന് മുൻപ് കൈകളിലും കത്തിയിലും വെളിച്ചെണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യഎണ്ണയോ പുരട്ടണം. എണ്ണ ഒരു സംരക്ഷണപാളിയായി പ്രവർത്തിച്ച് പശ ദേഹത്തോ കത്തിയിലോ പറ്റിപ്പിടിക്കുന്നത് തടയും.
ചക്കപ്പശ കൈകളിൽ പറ്റിയാൽ അല്പം എണ്ണ തേച്ച് തടവിയ ശേഷം കടലമാവോ സോപ്പോ ഉപയോഗിച്ച് കഴുകിയാൽ മതി.
Content Highlights: The Chemistry of Jackfruit Sap
Published: 22 Jun 2026, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented