നമ്മുടെയിടയിൽ പല നിയമങ്ങളുമുണ്ട്. അവയൊക്കെ പാലിക്കേണ്ടതുണ്ട്. അതൊക്കെ എളുപ്പത്തിൽ പഠിക്കാനും മനസ്സിലാക്കാനുമായി ന്യായസാഥി എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയ മിടുക്കനാണ് റൗൾ ജോൺ അജു. അത് ഓപ്പറേറ്റ് ചെയ്യാനായി അച്ഛനെയും അമ്മയെയും റൗൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആൽഫാവേഴ്സിൽ അതിഥിയായെത്തിയ റൗൾ കുട്ടികളുമായി സംവദിച്ചു. യുട്യൂബിലൂടെയാണ് റൗൾ AI യെക്കുറിച്ച് അറിഞ്ഞതും പഠിച്ചതും. പത്താംക്ലാസിൽ പഠിക്കുന്ന റൗൾ ഇതിനകം സ്വന്തമായി റോബോട്ടിനെ വരെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു മത്സരത്തിനു വേണ്ടിയാണ് റൗളും കൂട്ടരും ആദ്യമായി റോബോട്ടിനെ ഉണ്ടാക്കിയത്. പക്ഷേ മത്സരത്തിൻ്റെ തലേന്ന് റോബോട്ട് താഴെ വീണ് പൊട്ടിപ്പോയി. പിന്നെ രാത്രിയിരുന്ന് റൗൾ തകർന്ന റോബോട്ടിനെ ഒട്ടിച്ച് ചേർത്ത് ഒന്നാക്കി. പിന്നീട് ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞ് Al യെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. കാർഡ് ബോർഡ്, വാട്ടർ ബോട്ടിൽ തുടങ്ങിയ വേസ്റ്റ് മെറ്റീരിയൽ മതി. എന്തുപയോഗിച്ചും റോബോട്ട് ഉണ്ടാക്കാമെന്ന് റൗൾ. Al അറിവുകളും അനുഭവണങ്ങൾക്കു മൊപ്പം കുട്ടികളുടെ സംശയങ്ങൾക്കും റൗൾ ഉത്തരം നൽകി. എം. സന്ധ്യ മോഡറേറ്ററായി.
Content Highlights: raul jhon aju in alphaverse
Published: 09 Feb 2025, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented