ആവശ്യമായ സാധനങ്ങൾ:
കാരറ്റ് : മൂന്നെണ്ണം

To advertise here,

ഗോതമ്പ് പൊടി : ഒരു കപ്പ്

പഞ്ചസാര : അര കപ്പ്

മുട്ട : നാലെണ്ണം

വാനില എസൻസ്, ബേക്കിങ് പൗഡർ : ഒരു ടീസ്പൂൺ വീതം

ബേക്കിങ് സോഡ : അര ടീസ്പൂൺ

വെളിച്ചെണ്ണ : അര കപ്പ്

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, നെയ്യ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഗോതമ്പ് പൊടി, ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ചേർത്തിളക്കുക.

കാരറ്റ് ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കണം.

ഇനി മുട്ടയും പഞ്ചസാരയും വാനില എസൻസും വെളിച്ചെണ്ണയും മിക്സിയിൽ അടിച്ചെടുത്തോളൂ.

ഇതിനൊപ്പം അരച്ച കാരറ്റും ഗോതമ്പുപൊടിയും ചേർത്തിളക്കി കട്ടകെട്ടാതെ നന്നായി യോജിപ്പിക്കണം.

കേക്ക് ഉണ്ടാക്കാനായി വിസ്താരമുള്ള ഒരു കുക്കർ എടുത്ത് അടിയിൽ ഉപ്പ് വിതറുക.

ഇതിനു മുകളിൽ ഒരു ചെറിയ പാത്രം കമഴ്ത്തി കുക്കർ അടച്ച് രണ്ട് മിനിറ്റ് ചൂടാക്കിക്കോളൂ.

കുക്കറിനുള്ളിൽ ഇറക്കി വെക്കാവുന്ന മറ്റൊരു പാത്രമെടുത്ത് അതിൽ നെയ്യ് പുരട്ടുക.

ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിക്കാം. മുകളിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറിക്കോളൂ.

ചൂടായ കുക്കർ തുറന്ന് കമഴ്ത്തി വച്ച ചെറിയ പാത്രത്തിനുമുകളിലേക്ക് കേക്കിന്റെ കൂട്ടൊഴിച്ച പാത്രം ഇറക്കിവെക്കുക.

ഇനി കുക്കർ അടച്ച് വിസിൽ വെക്കാതെ തന്നെ നാല്പത് മിനിറ്റ് ചൂടാക്കുക.

നാല്പതു മിനിറ്റിനു ശേഷം കുക്കർ തുറന്ന് കേക്ക് തയ്യാറായോ എന്ന് നോക്കാം. ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.