ആവശ്യമായ സാധനങ്ങൾ:
അരിപ്പൊടി- ഒരു കപ്പ്

To advertise here,

ഉപ്പ്- ആവശ്യത്തിന്

ചൂടുവെള്ളം- ആവശ്യത്തിന്

നെയ്യ്- രണ്ട് ടീസ്പൂൺ

തേങ്ങ (ചിരകിയത്)- ഒരു കപ്പ്

ശർക്കര (പൊടിച്ചത്)- നാല് ടേബിൾസ്പൂൺ

ബദാം, അണ്ടിപ്പരിപ്പ് (നുറുക്കിയത്)- ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി- അരടീസ്പൂൺ

ബസ്മതിയരി വെള്ളത്തിൽ കുതിർത്തത്- അരക്കപ്പ്

തയ്യാറാക്കുന്ന വിധം:
അരിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും ചൂടുവെള്ളവും ചേർത്ത് കുഴച്ചുവയ്ക്കണം. ശേഷം ഒരു പാത്രത്തിൽ നെയ്യൊഴിച്ച് നുറുക്കിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും റോസ്റ്റ് ചെയ്തെടുക്കാം. ഇതിലേക്ക് ചിരകിയ തേങ്ങ, ഏലയ്ക്കാപ്പൊടി, ശർക്കരപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി, സ്റ്റൗ ഓഫാക്കാം.

കുഴച്ചുവെച്ച അരിപ്പൊടി പരത്തി, അതിലേക്ക് നേരത്തേ തയ്യാറാക്കിയ തേങ്ങാമിക്സ് നിറച്ച്, കൊഴുക്കട്ടയുടെ രൂപത്തിലാക്കണം. ഈ കട്ട കുതിർത്ത ബസ്മതിയരിയിൽ റോൾ ചെയ്ത് റംബൂട്ടാൻ രൂപത്തിലാക്കുക. ശേഷം നേരേ സ്റ്റീമറിൽ വെച്ച് ഇരുപതുമിനിറ്റ് വേവിക്കുക. റംബൂട്ടാൻ കൊഴുക്കട്ട റെഡി.