കുഞ്ഞൻ ബ്ലോക്കുകളടുക്കി ലെഗോ പാലം പണിയുന്നതിന്റെ തിരക്കിലാണ് ആൽഫാവേഴ്സിലെ കൂട്ടുകാർ. ഓരോ ബ്ലോക്കും സൂക്ഷ്മതയോടെ ചേർത്തുവെച്ച് അവർ പാലമൊരുക്കുകയാണ്. ചിലത്‍ പാതിയിൽ തകരുന്നുണ്ട്. എന്നാലും നിരാശപ്പെടാതെ വീണ്ടും ലെഗോ ബ്ലോക്കുകൾ ചേർത്തുവച്ച് അവർ കളി തുടരുന്നു. രസകരമായ ഈ കളി കുട്ടികളിൽ സർഗാത്മകതയും പ്രശ്നപരിഹാരശേഷിയുമെല്ലാം വളർത്താൻ അനുയോജ്യമാണ്. ദി പ്ലേ ഫെസ്റ്റ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിൽ അലൻ മാത്യവും സംഘവുമാണ് ലെഗോ പാർട്ടിയുമായി ആൽഫാവേഴ്സ് വേദിയിലെത്തിയത്.  

To advertise here,