ആവശ്യമായ സാധനങ്ങൾ:
ബിസ്‌ക്കറ്റ് : എട്ടോ ഒൻപതോ എണ്ണം

To advertise here,

പാൽ : ഒരു ഗ്ലാസ്

പഞ്ചസാര, വാനില എസൻസ് : ആവശ്യത്തിന്

കൊക്കോ പൗഡർ : രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ പാലൊഴിച്ച് ചൂടാക്കുക.

ഇതിലേക്ക് ബിസ്‌ക്കറ്റിട്ട് ഇളക്കിച്ചേർക്കുക.

പഞ്ചസാര ചേർത്ത് വീണ്ടും നന്നായി ഇളക്കുക.

അല്പം വാനില എസൻസുകൂടി ചേർത്ത് ഇളക്കി, കുറുക്കിയെടുക്കുക.

ചൂടാറിയ ശേഷം കൊക്കോ പൗഡർ ചേർത്ത് ഇളക്കുക.

പിന്നീട് ഈ കൂട്ട് മിക്സിയിൽ നന്നായി അടിച്ചെടുത്തോളൂ.

ഇനി ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റി എട്ട് പത്ത് മണിക്കൂറോളം ഫ്രീസറിൽ വച്ച് തണുപ്പിക്കണം.

ഇത് മുറിച്ചെടുത്ത് ബൗളിലാക്കിയാൽ രസികൻ ബിസ്‌ക്കറ്റ് ഐസ്‌ക്രീം റെഡി.

ക്രീംബിസ്‌ക്കറ്റ് ആണെങ്കിൽ ക്രീം മാറ്റിവേണം ഉപയോഗിക്കാൻ.