ആവശ്യമായ സാധനങ്ങൾ

To advertise here,

ഓട്‌സ്- അര കപ്പ്
പാൽ- ഒന്നര കപ്പ്
ചോക്ലെറ്റ് (നുറുക്കിയത്)- ആവശ്യത്തിന്

പഞ്ചസാര- ആവശ്യത്തിന്
ബദാം, പിസ്ത, അണ്ടിപ്പരിപ്പ് (നുറുക്കിയത്)- അഞ്ച് എണ്ണം വീതം

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് പാൽ ഒഴിക്കുക. അതിലേക്ക് ഓട്സ് ഇട്ട് വേവിക്കാം. ഇത് ഇളക്കിക്കൊണ്ടിരിക്കുന്നതിനിടെ അല്പം നുറുക്കിയ ചോക്ലെറ്റ് കഷണങ്ങൾ കൂടി ഇട്ടുകൊടുക്കാം. ഓട്സ് കൊഴുത്ത് നന്നായി വെന്താൽ തീ കെടുത്താം.

ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം മധുരം ചേർക്കാം. കുറച്ച് നുറുക്കിയ ചോക്ലെറ്റ് കഷണങ്ങളും നുറുക്കിയ ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവയുംകൂടി മുകളിലിട്ട് അലങ്കരിക്കാം. ചോക്ലെറ്റ് ഓട്സ് റെഡി.