കൊമ്പില്ലാത്ത ആണാനയാണ് മോഴ. എന്നാൽ മോഴയാനയിലുണ്ടാകുന്ന കുട്ടി മോഴയാകണമെന്നില്ല. ആഫ്രിക്കൻ ആനകളിൽ മോഴകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല.
സാധാരണമായി മോഴകൾക്ക് കൊമ്പനെക്കാൾ ഉയരക്കൂടുതലുണ്ടാകും. ഏറ്റവും കൂടുതൽ മോഴകളുള്ളത് ശ്രീലങ്കയിലാണ്. മഖ്ന എന്നും ഇവയ്ക്കു പേരുണ്ട്. വമ്പിൽ പലപ്പോഴും കൊമ്പനേക്കാൾ മുമ്പനാണിവർ. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായൊരു മോഴയാനയായിരുന്നു മുതുമല മൂർത്തി. 25 പേരെയോളം കൊന്ന മൂർത്തി ഈയടുത്താണ് ചെരിഞ്ഞത്.
ഏഷ്യൻ ആനകളുടെ ഉപവിഭാഗത്തിൽപ്പെടുന്ന ആനകളായ ബോർണിയോ പിഗ്മി എലിഫെന്റിനെയാണ് കുള്ളനാന, കല്ലാന എന്നൊക്കെ വിളിക്കുന്നത്. ഉയരം വളരെക്കുറഞ്ഞ ആനകളാണിവ. മലേഷ്യയിലെ ബോർണിയ, ഇൻഡൊനീഷ്യ എന്നീ ദ്വീപസമൂഹങ്ങളിലാണ് കണ്ടുവരുന്നത്. കേരളത്തിൽ പലയിടങ്ങളിലായി ഇവയെ കണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ല.
Content Highlights: Mozha refers to tuskless Asian male elephants, which often grow taller than tusked elephants.
Published: 23 Sept 2026, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented