എല്ലാവർക്കും പരിചിതമായ മൈസൂർപാക്ക്, ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിലൂടെ വീണ്ടും ട്രെന്റിംഗായിരിക്കുകയാണ്. ആഷ്‌ലിക്ക് ഇത്ര ഇഷ്ടപ്പെടാൻ മാത്രം അത്ര രുചികരമാണോ മൈസൂർപാക്ക്? ഈ പാക്ക് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ:
കടലമാവ് - ഒരു കപ്പ്
പഞ്ചസാര - രണ്ട് കപ്പ്
വെള്ളം - മുക്കാൽ കപ്പ്
നെയ്യ് - രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം:
നെയ്യ് പുരട്ടിയ പാനിൽ കടലമാവിട്ട് പച്ചമണം പോകുംവരെ ചെറുതീയിൽ മൂപ്പിച്ചെടുക്കുക. മറ്റൊരു അടുപ്പിൽ നെയ്യ് ചൂടാക്കാൻ വയ്ക്കണം. പഞ്ചസാരയിൽ വെള്ളമൊഴിച്ച് നൂൽ പരുവത്തിൽ പാനിയാക്കണം. ഇതിൽ അരക്കപ്പ് ചൂടാക്കിയ നെയ്യും കടലമാവും ചേർത്ത് ചെറുതീയിൽ തുടരെ ഇളക്കി യോജിപ്പിക്കുക.
ബാക്കി ചൂടുനെയ്യ് കടലമാവ് മിശ്രിതത്തിലേക്ക് കുറേശ്ശെയായി ചേർത്തുകൊണ്ടിരിക്കണം. മൈസൂർ പാക്ക് ചുവക്കാൻ തുടങ്ങുന്നതിന് മുൻപ് പരന്ന പാത്രത്തിലൊഴിക്കുക. സ്പൂൺ കൊണ്ടോ കൈകൊണ്ടോ അമർത്തരുത്. തനിയെ ഇത് നിരപ്പായിക്കൊള്ളും. ചൂടോടെതന്നെ മുറിക്കുക. തണുത്തശേഷം പാത്രത്തിലാക്കുക.
Content Highlights: Simple ingredients: besan, sugar, ghee, and water, Step-by-step preparation method for perfect texture, Tips for getting the right consistency and melting texture
Published: 14 Sept 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented