ആവശ്യമായ സാധനങ്ങൾ:

To advertise here,

ചീര: ഒരു പിടി
തേങ്ങാപ്പാൽ: രണ്ട് കപ്പ്
പച്ചമുളക്: മൂന്ന്
വലിയ ഉള്ളി: ഒന്ന്
കുരുമുളക് പൊടി: അര ടീസ്പൂൺ
ജീരകം: കാൽ ടീസ്പൂൺ
നെയ്യ്: ഒരു ടീസ്പൂൺ
ഉപ്പ്: പാകത്തിന്
കറിവേപ്പില: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചീര, പച്ചമുളക്, വലിയ ഉള്ളി എന്നിവ ചെറുതായി മുറിച്ചെടുക്കുക. ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് ജീരകമിടുക. ജീരകം പൊട്ടുമ്പോൾ വലിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഇത് പാകമായിവരുമ്പോൾ അല്പം വെള്ളമൊഴിക്കണം. വെള്ളം നന്നായി തിളയ്ക്കുമ്പോൾ ചീരയിട്ടുകൊടുക്കാം. ശേഷം മൂടിവെച്ച് തിളവരുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കാം. തേങ്ങാപ്പാൽ ഒഴിച്ചതിന് ശേഷം തിളക്കുന്നതിനു മുമ്പ് തീയണക്കാം. കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ചെറുചൂടോടെ കഴിക്കാം. ഹെൽത്തി ചീര സൂപ്പ് റെഡി.