ഇതാ ചീരകൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവം.

ആവശ്യമായ സാധനങ്ങൾ:
പച്ചച്ചീര : ഒരു കെട്ട്
സവാള അരിഞ്ഞത് : രണ്ട്
പച്ചമുളക് അരിഞ്ഞത് : ഒന്ന്
കടലമാവ് : അര കപ്പ്
അരിപ്പൊടി : കാൽ കപ്പ്
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് : അര ടീസ്പൂൺ
മുളകുപൊടി : അര ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ് : ആവശ്യത്തിന്
To advertise here,
തയ്യാറാക്കുന്ന വിധം
- ചീരയുടെ തണ്ട് കളഞ്ഞ് ഇല മാത്രം കഴുകി അരിഞ്ഞെടുക്കുക.
- വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് അൽപം വെള്ളം ചേർത്ത് ഇളക്കുക.
- ഇതിലേക്ക് അരിഞ്ഞെടുത്ത ചീരയും ചേർത്ത് നന്നായി ഇളക്കി അൽപനേരം മാറ്റിവെക്കുക.
- ഇതിൽ നിന്ന് കുറേശ്ശെ എടുത്ത് വെളിച്ചെണ്ണയിൽ ഇട്ട് നല്ല ബ്രൗൺനിറമാകുന്നതുവരെ വറുത്തുകോരുക. ചീര പക്കോട റെഡി.
Content Highlights: Simple ingredients list including fresh spinach, gram flour, and rice flour., Step-by-step preparation method for perfect texture., Healthy, quick-to-prepare vegetarian snack option for 2026., Pro tips for achieving the ideal golden-brown crispiness.
Published: 08 Apr 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented