ആവശ്യമായ സാധനങ്ങൾ:
ഉരുളക്കിഴങ്ങ് (തൊലി കളഞ്ഞ് കട്ടി കുറഞ്ഞ ചെറിയ കഷണങ്ങളാക്കി മുറിച്ചത്) : രണ്ടുകപ്പ്
ചീരയില (നുറുക്കിയത്) : രണ്ടുകപ്പ്
പച്ചമുളക് അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ
കടലമാവ് : ഒരു കപ്പ്
അരിപ്പൊടി : രണ്ട് ടേബിൾസ്പൂൺ
മുളക് പൊടി / ജീരകം : ഒരു ടീസ്പൂൺ
കായം : ഒരു നുള്ള്
ഉപ്പ്, വെള്ളം, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരുപാത്രത്തിലിട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണേ.
ഒരു പാനിൽ എണ്ണ തിളപ്പിച്ച് ഈ കൂട്ടിൽ നിന്ന് ഓരോ നുള്ള് വീതം കോരിയിട്ട് വറുത്തെടുത്തോളൂ. ഉരുളക്കിഴങ്ങ്-ചീര പക്കോട തയ്യാർ.
Content Highlights: Combines healthy spinach and potatoes for a tasty snack, Easy and quick recipe perfect for evening tea.
Published: 05 Oct 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented