ആവശ്യമായ സാധനങ്ങൾ:
പനീർ ചെറുതായരിഞ്ഞത്- ഒരു കപ്പ്
സമോസാ ലീഫ്- എട്ടെണ്ണം
ഉള്ളി ചെറുതായരിഞ്ഞത്- ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
ജീരകം- അര ടീസ്പൂൺ
ക്യാപ്സിക്കം- കാൽ കപ്പ്
മുളകുപൊടി- രണ്ട് ടീസ്പൂൺ
മല്ലിയില അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ
എണ്ണ, ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പാനിലേക്ക് എണ്ണയൊഴിച്ച് ചൂടായതിനുശേഷം ജീരകം ഇടുക. ഇതിനുശേഷം ഉള്ളിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ഇനി പനീറും ക്യാപ്സിക്കവും മുളകുപൊടിയും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇത് നന്നായി വഴറ്റി പാകമായാൽ തീയണക്കുക. ഫില്ലിങ് ചൂടാറിയതിനുശേഷം സമോസാ ലീഫിൽ അല്പം നിറച്ച് ത്രികോണാകൃതിയിൽ മടക്കിയെടുക്കണം. നന്നായി ചൂടായ എണ്ണയിൽ തയ്യാറാക്കിവെച്ച സമൂസ ഇട്ട് ഗോൾഡൻബ്രൗൺ നിറമാകുന്നതുവരെ മുക്കിപ്പൊരിച്ചെടുക്കാം. പനീർ സമോസ റെഡി.
Content Highlights: Simple ingredients including paneer, capsicum, and spices., Step-by-step instructions for preparing the filling., Technique for folding samosa leaves into triangles., Frying instructions for achieving a perfect golden-brown texture.
Published: 06 Jul 2026, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented