ആവശ്യമായ സാധനങ്ങൾ:

To advertise here,

ഇടിയപ്പം പൊടി- 1 കപ്പ്

ഉപ്പ്- ആവശ്യത്തിന്

നേന്ത്രപ്പഴം- രണ്ടെണ്ണം

തേങ്ങ ചിരകിയത്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

നേന്ത്രപ്പഴം പുഴുങ്ങി നാരുകളഞ്ഞ് മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് ഇടിയപ്പം പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും അരച്ചെടുത്ത പഴം മിശ്രിതവും ചേർത്ത് മാവ് സോഫ്റ്റ് ആവുന്നതുവരെ കുഴച്ചെടുക്കുക. ശേഷം നൂൽപ്പുട്ടിന്റെ അച്ചിലിട്ട് ഇഡ്ഢലിത്തട്ടിലേക്ക് ഷേപ്പിൽ ആക്കിയെടുക്കുക. തേങ്ങ ചിരകിയത് ഇടിയപ്പത്തിന്റെ മുകളിലേക്ക് വിതറാം. 8 മുതൽ 10 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുത്താൽ ഈസി ബനാന ഇടിയപ്പം റെഡി.

placeholder