കൂട്ടുകാരേ...കൂട്ടുകാരേ

To advertise here,

സ്‌കൂളിലേക്ക് പോകാം

സ്‌കൂളിലെത്തിയാലൊന്നുമൊന്നും

രണ്ടുതന്നെയെന്നു ചൊല്ലാം

കൂട്ടുകാരേ...കൂട്ടുകാരേ

പല പാട്ടുകളും പാടാം

രണ്ടും രണ്ടും നാലാണെന്ന്

പാട്ടുപോൽ പഠിക്കാം

കൂട്ടുകാരേ...കൂട്ടുകാരേ

ടീച്ചറിനെ കാണാം

മൂന്നും മൂന്നും ആറാണെന്ന്

ഒത്തുചേർന്നു പാടാം

കൂട്ടുകാരേ...കൂട്ടുകാരേ

ഓടിച്ചാടിപ്പോകാം

നാലും നാലും എട്ടാണെന്ന്

എല്ലാരോടും ചൊല്ലാം

കൂട്ടുകാരേ...കൂട്ടുകാരേ

കൂട്ടുകൂടിപ്പോകാം

അഞ്ചുമഞ്ചും പത്താണെന്ന്

തഞ്ചമായിപ്പഠിക്കാം!